പെട്രോൾ വില ഡീസൽ വില വർധന വീണ്ടും. ശുപ്പാണ്ടി ഉലകം ചുറ്റുന്നു. ഇന്ധന വില റോക്കറ്റ് പോലെ മുകളിലോട്ട്. ഭാരത ജീവിത നിലവാരം താഴോട്ട്.

പെട്രോൾ വില ഡീസൽ വില വർധന വീണ്ടും. ശുപ്പാണ്ടി ഉലകം ചുറ്റുന്നു. ഇന്ധന വില റോക്കറ്റ് പോലെ മുകളിലോട്ട്. ഭാരത ജീവിത നിലവാരം താഴോട്ട്.
May 25, 2026 08:38 AM | By PointViews Editor

ന്യൂഡൽഹി: ഭാരതത്തിൽ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായ. 15 ദിവസത്തിനിടയിൽ ഇത് നാലാം തവണയാണ് കേന്ദ്രത്തിലെ ശുപ്പാണ്ടി സർക്കാർ ഇന്ധന വിലഒരു നാണവും മാനവുമില്ലാതെ വർധിപ്പിക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധങ്ങളും സംഘർഷങ്ങളും അനന്തമായി നീളുന്ന സാഹചര്യം പറഞ്ഞാണ് വില വർധന. ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നു എന്നാണ് രാജ്യത്തെ വില വർധനവിന് കാരണമായി അദാനി സർക്കാർ പറയുന്നത്. വില കുറഞ്ഞത് 20 രൂപയെങ്കിലും വർധിപ്പിക്കണമെന്ന നിലപാടിലാണ് ഓയിൽ കോർപറേഷൻ അടക്കമുള്ള കമ്പനികൾ. മോദിസർക്കാരിന് മേൽ ഇവർ സമ്മർദ്ദം തുടരുകയാണ്. വരുംദിവസങ്ങളിൽ ഘട്ടംഘട്ടമായി വില വർധിക്കുകയല്ലാതെ മറ്റൊന്നും ചെയ്ത് നിയന്ത്രിക്കാൻ ഉള്ള കഴിവൊന്നും മോദിക്കും ബിജെപിക്കുമില്ല.

ചരക്കുകടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഡീസൽ ആയതിനാൽ, ഈ വിലവർധനവ് ചരക്കുകൂലി കൂട്ടാൻ ഇടയാക്കിയാക്കും. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലേക്ക് എത്തിക്കുമെന്നും ഉറപ്പാണ്. പ്രതിസന്ധി കണക്കിലെടുത്ത് വിദേശയാത്രകൾ കുറയ്ക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു. അയാൾക്കാകട്ടെ ചെലവൊന്നും വിഷയമല്ല, ഉലകം ചുറ്റൽ തുടരുകയാണ്. കൂടാതെ, ഇന്ധന ഉപയോഗം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ഡൽഹി പോലുള്ള സ്ഥലങ്ങളിൽ സർക്കാർ-സ്വകാര്യ ഓഫീസുകളിൽ രണ്ടുദിവസം 'വർക്ക് ഫ്രം ഹോം' നിർബന്ധമാക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ ഭാരതം തകർച്ചയിലേക്ക്.

Petrol and diesel prices increase again. The moon is spinning. Fuel prices are rocketing upwards. India's standard of living is falling

Related Stories
നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്ത്രി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റിങ്ങ്

Jun 14, 2026 10:30 AM

നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്ത്രി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റിങ്ങ്

നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്തി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ...

Read More >>
കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?

Jun 13, 2026 10:05 AM

കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?

കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ...

Read More >>
കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

Jun 12, 2026 09:24 PM

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ...

Read More >>
ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം സംഘടനകൾ സമരത്തിന്

Jun 12, 2026 06:51 PM

ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം സംഘടനകൾ സമരത്തിന്

ഒനിഡ ടിവിയുടെ പരസ്യവാചകം പോലെ സിപിഎമ്മും ഡിവൈഎഫ്ഐയും. ബന്ധുക്കൾക്ക് ജോലിയുള്ളതിനാൽ സണ്ണി ജോസഫ് രാജി വയ്ക്കണമെന്ന കോമഡി മുദ്രാവാക്യവുമായി സിപിഎം...

Read More >>
നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ തിരിച്ചു കൊടുത്തു?

Jun 11, 2026 04:11 PM

നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ തിരിച്ചു കൊടുത്തു?

നാലര പഞ്ചായത്തിലെ നാല് വരി പാതയ്ക്കായി റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത മണത്തണ അമ്പായത്തോട് മലയോര ഹൈവേ ഭാഗം പൊതുമരാമത്ത് വകുപ്പിന് തന്നെ ആരുമറിയാതെ...

Read More >>
10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

Jun 10, 2026 09:14 PM

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്...

Read More >>
Top Stories